സി ആർ ഓമനക്കുട്ടൻ ഫൗണ്ടേഷൻ ഉദ്ഘാടനവും പ്രഥമ അവാർഡ് വിതരണവും

കോട്ടയം: അദ്ധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ.സി ആർ ഓമനക്കുട്ടൻ്റെ സ്‌മരണ നിലനിർത്തുന്നതിന് കോട്ടയം ആസ്ഥാനമായി രൂപീകരിച്ച സി ആർ ഓമനക്കുട്ടൻ ഫൗണ്ടേഷൻ ഉദ്ഘാടനവും പ്രഥമ അവാർഡ് വിതരണവും ഒക്ടോബർ 26 ശനി വൈകിട്ട് 4 ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കും. ഫൗണ്ടേഷൻ ഉദ്ഘാടനവും പ്രശസ്ത നടൻ വിജയരാഘവന് പ്രഥമ അവാർഡ് വിതരണവും മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും.തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും.

മീഡിയ അക്കാദമി മുൻ ചെയർമാൻ തോമസ് ജേക്കബ് അനുസ്മരണ പ്രഭാഷണം നടത്തും. അഡ്വ. കെ സുരേഷ് കുറുപ്പ്,സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി കെ ഹരികുമാർ, കോട്ടയം നഗരസഭാ വൈസ് ചെയർമാൻ ബി ഗോപകുമാർ,ദർശന സാംസ്‌കാരിക കേന്ദ്രം ഡയറക്‌ടർ ഫാ.എമിൽ പുള്ളിക്കാട്ടിൽ, പ്രേം പ്രകാശ്, ഷീല ചെല്ലപ്പൻ,വിജയരാഘവൻ ,ഫൗണ്ടേഷൻ ചെയർമാൻ വി ജയകുമാർ, കൺവീനർ എം ജി ശശിധരൻ, അനൂപാ ഗോപൻ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് ആത്മ പാട്ടുകൂട്ടം അവതരിപ്പിക്കുന്ന സംഗീത സായാഹ്നവും നടക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*