മധുരം കഴിക്കാന്‍ കൊതി തോന്നാറുണ്ടോ? ബി വിറ്റാമിനുകളുടെ അപര്യാപ്തതയാകാം

അങ്ങനെയിരിക്കുമ്പോൾ മധുരം കഴിക്കാൻ ഭയങ്കരമായ ഒരു കൊതി ഉണ്ടാകാറുണ്ടോ? ഇത് വെറുതെയല്ലെന്നാണ് വിദ​ഗ്ധർ പറയുന്നുത്. പ്രധാനമായും ബി വിറ്റാമിനുകളുടെ അഭാവം ഇത്തരത്തിൽ മധുരത്തോട് ആസക്തി ഉണ്ടാക്കും.

ബി 1 (തയാമിൻ), ബി 2 (റൈബോഫ്ലേവിൻ), ബി 3 (നിയാസിൻ), ബി12, അല്ലെങ്കിൽ ബി 5 (പാൻ്റോതെനിക് ആസിഡ്) എന്നിവയുടെ കുറവ് മധുരത്തോട് ആസക്തി ഉണ്ടാക്കും. ഊർജ്ജം നിലനിർത്താൻ ബി വിറ്റാമിനുകൾ സഹായിക്കും.ശരീരത്തിലെ ചില പോഷകങ്ങളുടെ അഭാവത്തെയാകാം ഒരുപക്ഷെ ഈ ആസക്തി സൂചിപ്പിക്കുന്നതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

കൂടാതെ രക്തത്തിലെ ക്രോമിയത്തിന്‍റെ അഭാവത്തെയും മധുരത്തോടുള്ള ഈ ആസക്തി സൂചിപ്പിക്കുന്നു. ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തി രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ ക്രോമിയം സഹായിക്കുന്നു. ബ്രോക്കളി, മുന്തിരി, ഉരുളക്കിഴങ്ങ്‌, വെളുത്തുള്ളി, ലീന്‍ മാംസ്യങ്ങള്‍ എന്നിവയില്‍ ക്രോമിയം അടങ്ങിയിട്ടുണ്ട്. ഫോസ്ഫറസ്, സൾഫർ തുടങ്ങിയ ധാതുക്കളുടെ കുറവു മൂലവും മധുരത്തോട് ആസക്തി ഉണ്ടാകാം.

 

Be the first to comment

Leave a Reply

Your email address will not be published.


*