കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിലെ ശ്രദ്ധ സതീഷിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മന്ത്രിമാരായ ആർ ബിന്ദു, വി എൻ വാസവൻ എന്നിവർ വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ആവശ്യങ്ങള്‍ അംഗീകരിച്ചതിനാല്‍ സമരം താത്കാലികമായി പിൻവലിച്ചതായി വിദ്യാർഥി പ്രതിനിധികള്‍ അറിയിച്ചു.
സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ നടപടിയുണ്ടാകില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉറപ്പ് നല്‍കി. ഇത് സംബന്ധിച്ച് മാനേജ്‌മെന്റ് ഉറപ്പ് നൽകിയതായി മന്ത്രി വ്യക്തമാക്കി.
കോളേജ് തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും. വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് കോളേജ് അധികൃതരും വ്യക്തമാക്കി.
Be the first to comment