
കോട്ടയം : എംഡിഎംഎയും കഞ്ചാവവും വില്പന നടത്തിയ യുവാവ് അറസ്റ്റിൽ. പനച്ചിക്കാട് കുഴിമറ്റത്ത് തോപ്പിൽ ജെറിൻ ജേക്കബ് (32) നെയാണ് 8 ഗ്രാം എംഡിഎംഎയും ഒരു ഗ്രാം കഞ്ചാവുമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. പരുത്തുംപാറയിലെ സ്വന്തം വീട്ടൽ വച്ചാണ് എംഡിഎംഎയും കഞ്ചാവും വില്പന നടത്തിയിരുന്നത്.
എക്സൈസ് ഈ പ്രദേശത്ത് രഹസ്യ നിരീക്ഷണം നടത്തിവരുകയായിരുന്നു. ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മയക്ക്മരുന്ന് സംഘത്തിൽ പെട്ടയാളാണ് ഇയാൾ എന്ന് എക്സൈസ് സംശയിക്കുന്നു .എംഡിഎംഎ സി ലോക്ക് കവറിലാക്കി ആവശ്യക്കാർക്ക് ഗ്രാമിന് 3000 രൂപ നിരക്കിലാണ് ഇയാൾ വില്പന നടത്തിവന്നിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു
റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർമാരായ രാജേഷ് പി ജി, കിഷോർ ജി (ഐ ബി) ടോജോ ടി ഞള്ളിയിൽ (ഐ ബി) അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അരുൺ സി ദാസ്, ബിനോദ് കെ ആർ, ബൈജു മോൻ കെ സി, ഹരിഹരൻ പോറ്റി, രഞ്ജിത്ത് നന്ത്യാട്ട് (ഐ ബി), ബിജു പി വി (ഐ ബി) ,ജ്യോതി സി ജി (ഐ ബി) സിവിൽ എക്സൈസ് ഓഫീസർ വി വിനോദ് കുമാർ , വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയ കെ എം, എക്സൈസ് ഡ്രൈവർ ജോഷി എന്നിവർ പങ്കെടുത്തു.
ജെറിൻ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും ഇയാൾക്ക് എംഡിഎംഎ നൽകിയ ആളിനെ ക്കുറിച്ച് സൂചനയുണ്ടെന്നും അയാൾ ഉടൻ പിടിയിലാകുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Be the first to comment