
കോട്ടയം: ചങ്ങനാശേരിയിൽ സ്കൂട്ടർ മോഷണം മലപ്പുറം പുള്ളിപ്പാടം ഭാഗത്ത് മുണ്ടൻപറമ്പിൽ വീട്ടിൽ (മലപ്പുറം ചാത്തല്ലൂർ ഭാഗത്ത് സുധീഷ് എം.പി(24) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞമാസം മുപ്പതാം തീയതി ചങ്ങനാശ്ശേരി സെൻട്രൽ ജംഗ്ഷൻ ഭാഗത്തുള്ള കടയുടെ മുൻവശത്ത് പാർക്ക് ചെയ്തിരുന്ന ചെത്തിപ്പുഴ സ്വദേശിയായ യുവാവിന്റെ സ്കൂട്ടർ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു.
പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ എറണാകുളം ഭാഗത്ത് നിന്നും പിടികൂടുകയായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.ഐ രാജ്മോഹൻ, സി.പി.ഓ മാരായ സ്റ്റാൻലി തോമസ്, നിയാസ്, വിഷ്ണുരാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കാളികാവ്, തേഞ്ഞിപ്പലം, മഞ്ചേരി എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Be the first to comment