ക്രിമിനൽ ഗൂഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം; വിഡി സതീശൻ

ഉമ്മൻചാണ്ടിക്കെതിരെ ക്രിമിനൽ ഗൂഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഞങ്ങളുട ആരോപണം മുഖ്യമന്ത്രിക്കെതിരെയാണ്. പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ട് കൊണ്ട് പോയതും മുഖ്യമന്ത്രിയാണ്. അധികാരത്തിൽ വന്നു മൂന്നാം ദിവസം പരാതിക്കാരി മുഖ്യമന്ത്രിയെ കാണുന്നു. പരാതിക്കാരിക്ക് പണം കൊടുത്തു കത്തു വാങ്ങിയത് നന്ദകുമാർ ആണെന്നും വിഡി സതീശൻ പറഞ്ഞു. സോളാർ കേസിലെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സതീശൻ. 

ദല്ലാൾ നന്ദകുമാർ വഴി പണം കൊടുത്തത് എൽഡിഎഫാണ്. കത്ത് ഉപയോഗിച്ച് ആളുകളെ നിരന്തരം അപമാനിക്കാൻ ആയിരുന്നു ശ്രമം. സോളാർ തട്ടിപ്പ് കേസിൽ അന്ന് യുഡിഎഫ് പൊലീസ് നടപടി അഭിനന്ദനാർഹമാണ്. സ്വർണ്ണക്കടത്തിൽ ശിവശങ്കർ അറസ്റ്റിലായപ്പോൾ ഞങ്ങൾ സെക്രട്ടേറിയറ്റിൽ സമരം ചെയ്തോ. അന്ന് ഉമ്മൻചാണ്ടിയുടെ അറിവോടെ കോൺഗ്രസ് പാർട്ടി അറിവോടെ ആയിരുന്നു സോളാർ തട്ടിപ്പ് കേസിലെ അറസ്റ്റുകൾ. സോളാർ കേസിൽ ആർക്കെതിരെയും ദാക്ഷിണ്യം കാണിച്ചില്ല. തട്ടിപ്പ് കേസിനു ഒപ്പം പീഡന കേസ് കൂടി ചേർത്തത് ഹൈക്കോടതി തള്ളിയിരുന്നു. കാലം നിങ്ങളുടെ മുഖത്ത് നോക്കി കണക്ക് ചോദിക്കും എന്ന് മുഖ്യമന്ത്രിയോട് ഞാൻ പറഞ്ഞിരുന്നു. സ്വർണ്ണക്കടത്തിലെ ആരോപണ വിധേയായ എൽഡിഎഫ് നേതാക്കളെ കുറിച്ച് പല പരാതി പറഞ്ഞു. ഞങ്ങൾ ഏറ്റെടുത്തില്ല. അതാണ് നിങ്ങളും ഞങ്ങളും തമ്മിലെ വ്യത്യാസമെന്നും സതീശൻ കൂട്ടിച്ചേർത്തു. 

Be the first to comment

Leave a Reply

Your email address will not be published.


*