ലിസ്ബണ്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഫോമിലൂടെ യൂറോ കപ്പ് ചാമ്പ്യന്‍ഷിപ്പ് തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് പോര്‍ച്ചുഗല്‍ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ്. ക്രിസ്റ്റ്യാനോ ഫുട്‌ബോള്‍ ലോകത്തെ വ്യത്യസ്തനായ താരമാണ്. അന്താരാഷ്ട്ര മത്സരങ്ങള്‍ ഏറ്റവും കൂടുതല്‍ കളിച്ചതിന്റെ അനുഭവസമ്പത്ത് അയാള്‍ക്കുണ്ടെന്നും മാര്‍ട്ടിനെസ് പറഞ്ഞു.
ഇത്ര വലിയ ഒരു താരത്തിന്റെ അനുഭവ സമ്പത്ത് ഡ്രെസ്സിംഗ് റൂമില്‍ മറ്റ് താരങ്ങള്‍ക്കും ഗുണം ചെയ്യും. ടീമിലെ എല്ലാ താരങ്ങള്‍ക്കും വലിയ റോളുകളുണ്ട്. ഒരു യുവതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റൂയി പാട്രിഷ്യോ, ബെര്‍ണാണ്ടോ സില്‍വ തുടങ്ങിയ താരങ്ങളുടെ അനുഭവ സമ്പത്തില്‍ നിന്ന് പഠിക്കാന്‍ തയ്യാറാകണം. അവര്‍ക്കൊപ്പം കളിക്കാനുള്ള ധൈര്യം ഉണ്ടാകണമെന്നും മാര്‍ട്ടിനെസ് വ്യക്തമാക്കി. ജൂൺ 15 മുതലാണ് യൂറോകപ്പ് ഫുട്ബോളിന് തുടക്കമാകുക. കരിയറിലെ 11-ാമത്തെ അന്താരാഷ്ട്ര ടൂർണമെന്റാണ് ക്രിസ്റ്റ്യാനോ കളിക്കാനൊരുങ്ങുന്നത്.
ഇത് താരത്തിന്റെ ആറാമത്തെ യൂറോ കപ്പ് ടൂർണമെന്റാണ്. 2022ൽ നടന്ന ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സംഘം പരാജയപ്പെട്ടിരുന്നു. ഇത്തവണ യൂറോ കപ്പ് സ്വന്തമാക്കി അന്താരാഷ്ട്ര ഫുട്ബോളിൽ ഗംഭീര തിരിച്ചുവരവാണ് പോർച്ചുഗലിന്റെ ലക്ഷ്യം.
Be the first to comment