യുട്യൂബില്‍ സ്വന്തം ചാനല്‍ തുടങ്ങി ക്രിസ്റ്റിയാനോ റൊണാള്‍ഡോ; ഓരോ സെക്കന്‍ഡിലും ആയിരക്കണക്കിനു പേരാണ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തുകൊണ്ടിരിക്കുന്നത്

റിയാദ്: യുട്യൂബില്‍ സ്വന്തം ചാനല്‍ തുടങ്ങി ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യു.ആര്‍. എന്ന രണ്ടക്ഷരംവെച്ചാണ് ചാനല്‍ തുടങ്ങിയത്. ഇക്കാര്യമറിയിച്ച് താരം സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചതോടെ ആയിരക്കണക്കിന് പേരാണ് ഓരോ നിമിഷവും പേജ് സബ്‌സ്‌ക്രൈബ് ചെയ്യുന്നത്.

‘ദ വെയ്റ്റ് ഈസ് ഓവര്‍, അവസാനമിതാ എന്റെ യുട്യൂബ് ചാനല്‍ ഇവിടെ! ഈ പുതിയ യാത്രയില്‍ എന്നോടൊപ്പം ചേരൂ, SIUUUscribe ചെയ്യൂ’- ക്രിസ്റ്റ്യാനോ കുറിച്ചു. സാമൂഹിക മാധ്യമത്തിലെ വിവിധ പ്ലാറ്റ്‌ഫോമുകളിലായി 917 മില്യണ്‍ ഫോളോവേഴ്‌സാണ് ക്രിസ്റ്റിയാനോയ്ക്കുള്ളത്. ബുധനാഴ്ച യുട്യൂബ് ചാനല്‍കൂടി തുടങ്ങിയതോടെ ഫോളോവേഴ്‌സ് കുത്തനെ ഉയരും. ഓരോ സെക്കന്‍ഡിലും ആയിരക്കണക്കിനു പേരാണ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തുകൊണ്ടിരിക്കുന്നത്.

 

 

Be the first to comment

Leave a Reply

Your email address will not be published.


*