ഓട്ടോ കനാലിലേയ്ക്ക് മറിഞ്ഞ് ഗുരുതര പരിക്കേറ്റ ഡ്രൈവർ മരിച്ചു

ഏറ്റുമാനൂർ: ഓട്ടോ കനാലിലേയ്ക്ക് മറിഞ്ഞ് ഗുരുതര പരിക്കേറ്റ ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ചു. കടപ്പൂര് വട്ടുകുളത്തിന് സമീപം വെള്ളിമൂങ്ങ ഓട്ടോ കനാലിലേയ്ക്ക് മറിഞ്ഞ് ഗുരുതര പരിക്കേറ്റാണ് മരിച്ചത്. കടപ്പുര്‍ സരസ്വതീ മന്ദിരത്തിൽ (കല്ലരിക്കൽ) വിജയകുമാർ ബിജു (52) ആണ് മരിച്ചത്. കഴിഞ്ഞ 14 ന് വൈകുന്നേരം 4.30 ഓടെയാണ് അപകടം നടന്നത്.

കനാലിന്‍റെ സൈഡിലുള്ള വീട്ടിൽ യാത്രക്കാരൻ ഓട്ടം വിളിച്ചിട്ട് പോയതായിരുന്നു ബിജു. യാത്രക്കാരൻ വരുമ്പോഴേക്കും ഓട്ടോ തിരിച്ചിടാൻ ശ്രമിക്കവേ ആണ് അപകടം ഉണ്ടായത്. കയറ്റമുള്ള വീടിന്‍റെ വഴിയിലേക്ക് കയറ്റി റിവേഴ്സ് എടുത്ത് തിരിച്ചിടാൻ ശ്രമിക്കവേ കനാലിലേയ്ക്ക് വാഹനം പതിക്കുകയായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ടു 03 മണിക്ക് വീട്ടുവളപ്പിൽ.

ഈ മേഖലയിൽ വൻ താഴ്ചയാണ് കനാലിന്.  സംരക്ഷണ മതിലുകൾ ഒന്നും തന്നെ  ഒട്ടുമിക്ക ഭാഗത്തുമില്ല. വളരെ ഭീതിയോടെയാണ് ആളുകൾ ഈ കനാലിന്റെ ഭാഗങ്ങളിലൂടെ സഞ്ചരിക്കുന്നത്. മുവാറ്റുപുഴ ഇറിഗേഷൻ പ്രൊജക്റ്റിന്റെ  ഭാഗമായുള്ളതാണ് ഈ കനാലും, സമീപത്തുകൂടെ ഉള്ള വഴിയും.

Be the first to comment

Leave a Reply

Your email address will not be published.


*