
തൃശ്ശൂർ: വാൽപ്പാറയിൽ ചീങ്കണി ആക്രമണത്തിൽ പ്ലസ്ടു വിദ്യാർത്ഥിക്ക് പരുക്ക്. മാനാമ്പള്ളി സ്വദേശി അജയ്ക്കാണ് (17) പരുക്കേറ്റത്. അതിരപ്പിള്ളി വാൽപ്പാറ മാണാംപള്ളി എസ്റ്റേറ്റിനു അടുത്തുള്ള പുഴയിൽ പവർഹൗസിനു സമീപം കുളിക്കുമ്പോഴായിരുന്നു ആക്രമണം. കൈകാലുകളിൽ ആഴത്തിൽ മുറിവേറ്റ അജയിനെ വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി പൊള്ളാച്ചി ആശുപത്രിയിലേക്കും കൊണ്ടുപോയി.
Be the first to comment