വ്യത്യസ്തമായ പുൽകൂട് കാണാൻ മാന്നാനം കെ ഇ സ്ക്കൂളിൽ തിരക്കേറുന്നു

മാന്നാനം: സംസ്ഥാനത്തെ തന്നെ ഏറ്റവും വലുതും വിസ്മയകരവുമായ പുൽക്കൂടും ബെതലേഹേം നഗരിയുടെ ദൃശ്യാവിഷ്കാരവും ആസ്വദിക്കുവാൻ മാന്നാനം കെ ഇ സ്കൂളിലേയ്ക്ക് ജനപ്രവാഹം. പൗരാണികമായ ബെതലഹേം നഗരത്തിലൂടെ ഒരു യാത്രാ അനുഭവം പകരുന്നവിധമാണ് പുൽക്കൂട് അണിയിച്ചൊരുക്കിയിരിക്കുന്നത്. മംഗള വാർത്ത മുതൽ തിരുപ്പിറവിയുടെ വിവിധ ഘട്ടങ്ങൾ ജീവസുറ്റ ശില്പങ്ങളിലും ചിത്രങ്ങളിലുമായി പൊതുജനങ്ങൾക്ക് ആസ്വദിക്കാൻ കഴിയും.

ചിത്രകാരനും ശില്പിയുമായ മലപ്പുറം സ്വദേശി സുരേഷ് മാസ്റ്ററുടെ കീഴിൽ എട്ടോളം കലാകാരൻമാരാണ് വിസ്മയകരമായ പുൽകൂടൊരുക്കിയത്.പോളിഫോമും തെർമ്മോക്കോളും ഉപയോഗിച്ച് നിർമ്മിച്ച ശില്പങ്ങൾക്ക് എയർഗൺ പെയിൻ്റിഗിലൂടെയാണ് അധികവും നിറം കൊടുത്തിരിക്കുന്നത്. മാന്നാനം സ്വദേശി പ്രബീഷിനാണ് പുൽക്കുടിൻ്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല.  2023 ജനുവരി 6 വരെ പൊതുജനങ്ങൾക്ക് പുൽക്കൂട് സന്ദർശിക്കനാവുമെന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാ.ജയിംസ് മുല്ലശേരിയച്ചൻ പറയുന്നു.

*YENZ TIMES NEWS EXCLUSIVE

 

Be the first to comment

Leave a Reply

Your email address will not be published.


*