കൊച്ചി: ലൈംഗിക പീഡനക്കേസിൽ കുടുങ്ങിയ നടന്മാരായ മുകേഷിനും സിദ്ദിഖിനും ഇന്ന് നിർണായകം. ഇരുവരും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഹൈക്കോടതിയാണ് സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
തനിക്കെതിരായ ആരോപണത്തില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിദ്ദിഖിന്‍റെ വാദം. കേസ് നിലനില്‍ക്കില്ലെന്ന് ബോധ്യമായപ്പോഴാണ് നേരത്തെ ഉന്നയിക്കാത്ത ബലാത്സംഗ ആരോപണം ഇപ്പോൾ പറയുന്നത് എന്നും കോടതിയിൽ പറഞ്ഞു. യുവ നടിയാണ് സിദ്ദിഖിനെതിരെ പോലീലീസിൽ പരാതി നൽകിയത്. സിനിമ ചർച്ച ചെയ്യാനായി ഹോട്ടൽ റൂമിലേക്ക് വിളിച്ചു വരുത്തി പീഡനത്തിന് ഇരയാക്കി എന്നാണ് നടി പരാതിയിൽ പറഞ്ഞത്. പോലീസ് അന്വേഷണത്തിൽ സിദ്ദിഖിനെതിരെ സാഹചര്യ തെളിവുകളും കണ്ടെത്തിയിരുന്നു.
അതേസമയം എം മുകേഷ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം ഹർജി എറണാകുളം സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. മുകേഷിന് ജാമ്യം നൽകരുതെന്നും കസ്റ്റഡിയിൽ എടുക്കേണ്ടതുണ്ട് എന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. ഈ ഹർജിയിൽ ഉത്തരവ് ഇന്ന് ഉണ്ടായേക്കും. നടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയെന്ന പരാതിയില്‍ മരട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുകേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യമില്ലാ വകുപ്പാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. മരട് പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
Be the first to comment