നെറ്റ് പരീക്ഷയ്ക്ക് ഡിസംബര്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

ന്യൂഡല്‍ഹി: യുജിസി നെറ്റ് ഡിസംബര്‍ 2024 പരീക്ഷയ്ക്കായി അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 10 വരെ യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ ugcnet.nta.ac.in.വഴി ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള ക്രമീകരണമാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഒരുക്കിയിരിക്കുന്നത്.

ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 11 ആണ്. അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരം നല്‍കും. ഡിസംബര്‍ 12നാണ് കറക്ഷന്‍ വിന്‍ഡോ ഓപ്പണ്‍ ആകുക. ഡിസംബര്‍ 13 രാത്രി 11.50 വരെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരം നല്‍കും. അഡ്മിറ്റ് കാര്‍ഡ്, സിറ്റി സ്ലിപ്പ് എന്നിവ പിന്നീട് പ്രസിദ്ധീകരിക്കും.

ജനുവരി ഒന്നുമുതല്‍ ജനുവരി 19 വരെയാണ് പരീക്ഷ. ജനറല്‍ വിഭാഗത്തിന് 1150 രൂപയാണ് ഫീസ്. ജനറല്‍ വിഭാഗത്തില്‍ സാമ്പത്തികമായ പിന്നാക്കം നില്‍ക്കുന്നവര്‍ക്കും, ഒബിസി, എസ് സി, എസ്ടി വിഭാഗങ്ങള്‍ക്കും ഫീസ് ഇളവുണ്ട്. നോണ്‍ ക്രീമിലെയറില്‍ ഉള്‍പ്പെടുന്ന ഒബിസി വിഭാഗങ്ങള്‍ക്ക് 600 രൂപയാണ് ഫീസ്. എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് ഫീസ് ഇനത്തില്‍ 325 രൂപ അടച്ചാല്‍ മതി. NET exam

Be the first to comment

Leave a Reply

Your email address will not be published.


*