ഇരുചക്രവാഹനങ്ങളിൽ കുട്ടികളുമായുള്ള യാത്രയ്ക്ക് തത്‌കാലം പിഴയില്ല; ആന്‍റണി രാജു

ഇരുചക്രവാഹനങ്ങളിൽ 12 വയസിൽ താഴെയുള്ള കുട്ടികളുമായുള്ള യാത്രയ്ക്ക് സംസ്ഥാനത്തു തത്‌കാലം പിഴ ചുമത്തില്ല. ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്ര നിയയമത്തിൽ ഭേദഗതി വേണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിന്‍റെ അന്തിമ തീരുമാനം വരും വരെ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് പിഴയീടാക്കില്ലന്നും ആദ്ദേഹം മാധ്യമങ്ങളോട് അറിയിച്ചു.

ഓരോ ദിവസവും കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് 7 ദിവസത്തിനുള്ളിൽ നോട്ടീസ് അയക്കും. ദിവസവും രണ്ടര ലക്ഷത്തോളം നിയമ ലംഘനങ്ങളാണ് കണ്ടെത്തുന്നത്.ഹെൽമെറ്റ് സീറ്റ്ബെൽട്ട്, മൊബൈൽ ഉപയോഗം, തുടങ്ങി എല്ലാറ്റിനും പിഴ ഈടാക്കും.

പിഴകൾ ഇപ്രകാരമാണ്:

ഹെൽമറ്റ് ഇല്ലാതെയുള്ള യാത്രകൾക്ക് – 500 രൂപ (രണ്ടാം തവണ പിടിക്കപ്പെട്ടാൽ – 1000 രൂപ)

ലൈസൻസില്ലാതെ വാഹനം ഓടിക്കൽ – 5000 രൂപ

വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഉപയോഗം- 2000 രൂപ

അമിതവേഗം – 2000 രൂപ

സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ആദ്യതവണ- 500 രൂപ പിഴ (ആവർത്തിച്ചാൽ 1000 രൂപ).

മദ്യപിച്ച് വാഹനമോടിച്ചാൽ 6 മാസം തടവ് അല്ലെങ്കിൽ 10,000 രൂപ പിഴ

രണ്ടാം തവണ പിടിക്കപ്പെട്ടാൽ 2 വർഷം തടവ് അല്ലെങ്കിൽ 15,000 രൂപ പിഴ

ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാൽ 3 മാസം തടവ് അല്ലെങ്കിൽ 2000 രൂപ പിഴ

രണ്ടാം തവണയും പിടിക്കപ്പെട്ടാൽ മൂന്ന് മാസം തടവ് അല്ലെങ്കിൽ 4000 രൂപ പിഴ

രണ്ടിൽ കൂടുതൽ ആളുകളുമായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്താൽ 1000 രൂപ.

 

Be the first to comment

Leave a Reply

Your email address will not be published.


*