അക്കാദമിക് മികവിനുള്ള ദേശീയ പുരസ്‌കാരം നേടി കുസാറ്റ്

ഡിഫെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ)ൻ്റെ നേതൃത്വത്തില്‍ നടത്തുന്ന വിവിധ ഗവേഷണ പദ്ധതികളെ വിലയിരുത്തുന്ന 2020 ലെ അക്കാദമിക് എക്‌സലന്‍സ് പുരസ്‌കാരം കുസാറ്റ് കരസ്ഥമാക്കി.

മുന്‍ വൈസ് ചാന്‍സലര്‍ ഡോ കെ എന്‍ മധുസൂദനന്‍റെ നേതൃത്വത്തില്‍ ആറംഗ സംഘം ആണ് ഈ നേട്ടത്തിന് പിന്നില്‍. ഡി ആര്‍ ഡി ഒ യുടെ കൊച്ചി ആസ്ഥാനമായ നേവല്‍ ഫിസിക്കല്‍ ഓഷ്യാനോഗ്രഫി ലബോറട്ടറി (എന്‍ പി ഒ എല്‍ ) യും കുസാറ്റും സംയുക്തമായി നടത്തിക്കൊണ്ടു വരുന്ന ഗവേഷണങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം.

പോളിമര്‍ സയന്‍സ് ആന്‍ഡ് റബ്ബര്‍ ടെക്നോളജി വിഭാഗത്തിലെ പ്രൊഫസറും ഇന്‍റര്‍ യൂണിവേഴ്‌സിറ്റി സെന്‍റര്‍ ഫോര്‍ നാനോ മെറ്റീരിയല്‍സ് ആന്‍ഡ് ഡിവൈസസിലെ ഡയറക്ടറും കുസാറ്റിലെ MHRD-DRDO റിസര്‍ച്ച് ഫെല്ലോഷിപ്പ് സ്‌കീമിന്‍റെ കോഡിനേറ്ററുമായ ഡോ ഹണി ജോണ്‍, അപ്പ്‌ളൈഡ് കെമിസ്ട്രി വിഭാഗത്തിലെ പ്രൊഫസറും, ഫാക്കല്‍റ്റി ഓഫ് സയന്‍സ് ഡീനും, ഐക്യുഎസി തലവനുമായിരുന്ന ഡോ കെ ഗിരീഷ്‌കുമാര്‍, ഇന്‍റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ഫോട്ടോണിക്സിലെ പ്രൊഫസര്‍ ഡോ എന്‍ കൈലാസ് നാഥ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ മധു എസ് നായര്‍, ഇന്‍സ്റ്റുമെന്‍റെഷന്‍ വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ വി ജി റെജു എന്നിവരാണ് ഈ സംഘത്തിലുള്ളത്.

 

Be the first to comment

Leave a Reply

Your email address will not be published.


*