സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു; സുഹൃത്തിനെതിരെ കേസ്

ഏറ്റുമാനൂർ : സൈബര്‍ അധിക്ഷേപത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യചെയ്തു. കോട്ടയം കടുത്തുരുത്തി കോതനല്ലൂര്‍ സ്വദേശിനി  ആതിരയാണ് മരിച്ചത്. സുഹൃത്ത് അരുണ്‍ വിദ്യാധരനെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിന് കേസെടുത്തു. ഇന്ന് രാവിലെയാണ് കിടപ്പുമുറിയിൽ ആതിരയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മണിപ്പൂരില്‍ ഐ എ എസ് ഉദ്യോഗസ്ഥനായ മലയാളിയുടെ ഭാര്യാ സഹോദരിയാണ് മരിച്ച യുവതി.

അരുൺ വിദ്യാധരനുമായി യുവതി പിണങ്ങിയിരുന്നു. യുവതിക്ക് വിവാഹാലോചനകൾ വരുന്നത് അറിഞ്ഞ അരുൺ, സാമൂഹ്യ മാധ്യമങ്ങളിലൂടെ യുവതിയെ നിരന്തരം അധിക്ഷേപിക്കുകയായിരുന്നു. ആതിരയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി അരുൺ മോശമായ രീതിയിൽ ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടിരുന്നു. സംഭവം ഉന്നയിച്ച് ആതിര നേരിട്ട് പൊലീസിൽ പരാതി നൽകുകയും ചെയ്‌തിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*