ദന ചുഴലിക്കാറ്റ്; ആറ് ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

ദന ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആറ് ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ദന ചുഴലിക്കാറ്റ് നാളെയോടെ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്(ഐഎംഡി) അറിയിച്ചു.

കാമാഖ്യ – ബംഗളൂരു സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, സില്‍ചാര്‍ – സെക്കന്തരാബാദ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ദില്‍ബര്‍ഗ് – കന്യാകുമാരി വിവേക് എക്‌സ്പ്രസ്, ബംഗളൂരു – ഗുവാഹത്തി എക്‌സ്പ്രസ്, കന്യാകുമാരി – ഗില്‍ബര്‍ഗ് വിവേക് എക്‌സ്പ്രസ്, ബംഗളൂരു – മുസഫര്‍പൂര്‍ ജംഗ്ഷന്‍ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

നാളെയും മറ്റന്നാളും പുറപ്പെടേണ്ടിയിരുന്ന ട്രെയിനുകളാണ് മുന്‍കരുതല്‍ നടപടിയെന്നോണം റദ്ദാക്കിയത്. ചുഴലികാറ്റ് ഒഡീഷയിലെ പുരിക്കും പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ഇടയില്‍ വീശുമെന്നാണ് ഐഎംഡി മുന്നറിയിപ്പ്.

ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഒക്ടോബര്‍ 24 ന് പുരി, ഖുര്‍ദ, ഗഞ്ചം, ജഗത്സിംഗ്പൂര്‍ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*