ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിന്റെയും കൺസ്യൂമർഫെഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണച്ചന്ത പ്രവർത്തനാരംഭിച്ചു

ഏറ്റുമാനൂർ: ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്കിന്റെയും കൺസ്യൂമർഫെഡിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ഓണച്ചന്ത പേരൂർ കവലയിലുള്ള ബാങ്ക് ഹെഡ് ഓഫീസ് ബിൽഡിങ്ങിൽ പ്രവർത്തനം തുടങ്ങി .അരി , ഉഴുന്ന് , മല്ലി ,പഞ്ചസാര , വെളിച്ചെണ്ണ തുടങ്ങി 11 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി നിരക്കിലും മറ്റ് നിത്യോപയോഗ സാധനങ്ങൾ പൊതു വിപണി വിലയേക്കാൾ താഴ്ന്ന നിരക്കിലും ലഭ്യമാകും .

ബാങ്ക് പ്രസിഡന്റ് ശ്രീ ബിജു കുമ്പിക്കൻ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ .സജി വള്ളോംകുന്നേൽ അധ്യക്ഷത വഹിച്ചു .ഭരണ സമിതി അംഗങ്ങളായ രാജു തോമസ് പ്ലാക്കിത്തോട്ടിൽ ,രഞ്ജിത്ത് കുമാർ കെ. എൻ രവികുമാർ.ആർ ബേബി ജോൺ , ജെസ്സി ജോയി , സുശീല ചന്ദ്രസേനൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*