ദക്ഷിണമൂകാംബി എന്നറിയപ്പെടുന്ന പ്രശസ്തമായ പനച്ചിക്കാട് സരസ്വതീ ക്ഷേത്രത്തിൽ 18,000 കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു

കോട്ടയം: ദക്ഷിണമൂകാംബി എന്നറിയപ്പെടുന്ന പ്രശസ്തമായ പനച്ചിക്കാട് സരസ്വതീ ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകൾ ഭക്തിസാന്ദ്രമായി. ആചാര്യ കരങ്ങളിൽ നാവിൽ മഞ്ഞലോഹത്താൽ എഴുതി ഒപ്പം വിരലിൽ കൂട്ടിപ്പിടിച്ച് തളികയിലെ അരിയിൽ ഹരിശ്രീയെഴുതി ചിരിച്ചും കരഞ്ഞും അത്ഭുതം കൂറിയും ആയിരക്കണക്കിന് കുരുന്നുകൾ സരസ്വതീ നടയിൽ ആദ്യാക്ഷരം കുറിച്ചു. ഇതിനായി പുലർച്ചെ തന്നെ ക്ഷേത്ര സങ്കേതത്തിലേക്ക് ഭക്തജനങ്ങൾ ഒഴുകിയെത്തി.

പുലർച്ചെ 2 മണിക്ക് തന്നെ ക്ഷേത്രത്തിൽ പൂജയെടുപ്പ് ചടങ്ങുകൾ തുടങ്ങി 4 മണിയോടെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്രം മാനേജർ കെ.എൻ നാരായണൻ നമ്പൂതിരി, അസി. മാനേജർ കെ.വി ശ്രീകുമാർ, സെക്രട്ടറി കെ.എൻ നാരായണൻ നമ്പൂതിരി, തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരി, മേൽശാന്തി കെ.വി നാരായണൻ നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമികത്വത്തിൽ നാൽപ്പതോളം ആചാര്യൻമാർ എഴുത്തിനിരുത്ത് ചടങ്ങുകളിൽ പങ്കെടുത്തു. പതിനെണ്ണായിരത്തിൽപരം കുരുന്നുകളാണ് ഇവിടെ ഇത്തവണ അറിവിന്‍റെ ലോകത്തേയ്ക്കുള്ള ആദ്യക്ഷരം കുറിച്ചത്.

 

 

Be the first to comment

Leave a Reply

Your email address will not be published.


*