വിജയ്‌യുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69നു തടക്കം

വിജയ്‌യുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69നു തടക്കം. പൂജ ചെന്നൈയിൽ നടന്നു. ചിത്രത്തിൽ വിജയ്ക്കൊപ്പം പ്രധാന വേഷങ്ങളിലെത്തുന്ന പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു, നരെയ്ൻ എന്നിവരും നിർമാതാക്കളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

ദളപതി 69ലെ പ്രധാന താരങ്ങളെ കഴിഞ്ഞദിവസങ്ങളിലായി നിർമാണക്കമ്പനി ഔദ്യോഗികമായി പരിചയപ്പെടുത്തിയിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ബോളി താരം ബോബി ഡിയോൾ, പൂജാ ഹെഗ്‌ഡെ, മമിത ബൈജു, നരെയ്ൻ എന്നിവർക്കു പുറമെ പ്രിയാമണി, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.

 കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. ചിത്രം അടുത്ത വർഷം ഒക്ടോബറിൽ തിയേറ്ററുകളിലെത്തും. അനിരുദ്ധ് രവിചന്ദറാണ് സം​ഗീതസംവിധാനം നിർവഹിക്കുന്നത്. ഗോട്ട് (ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) ആണ് തീയേറ്ററുകളിൽ അവസാനമെത്തിയ വിജയ് ചിത്രം.

 ചിത്രം മൂന്നു മുതൽ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം ലഭ്യമാണ്.ജനാധിപത്യത്തിന്റെ ദീപവാഹകൻ എന്ന ടാഗ്‌ലൈനോടെയാണു ദളപതി 69 നിർമാതാക്കൾ പ്രഖ്യാപിച്ചത്. ചിത്രം പൂർത്തിയാകുന്നതോടെ വിജയ് തമിഴ് രാഷ്ട്രീയത്തിൽ സജീവമാകും.

 തമിഴക വെട്രി കഴകം(ടിവികെ) എന്ന വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചാണ് കരുക്കൾ നീക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് പാർട്ടി പ്രഖ്യാപിച്ചത്.

 പാർട്ടി പതാകയും ചിഹ്നവും അനാച്ഛാദനം ചെയ്ത ചടങ്ങില്‍ ടിവികെയുടെ ഔദ്യോഗിക ഗാനവും പുറത്തിറക്കിയിരുന്നു. ഗോട്ടിന്റെ റിലീസിനു ശേഷമായിരിക്കും പതാക അനാച്ഛാദനമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഗോട്ട് തിയേറ്ററുകളില്‍ എത്തുന്നതിന് മുന്‍പ് തന്നെ പാർട്ടി പതാകയും ചിഹ്നവും അനാച്ഛാദനം ചെയ്യുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*