‘ഓരോ മനുഷ്യമനസിലും ആഴ്ന്നിറങ്ങിയ സാഹിത്യക്കാരൻ’; എം.ടി യുടെ വിയോഗത്തിൽ ദമാം മീഡിയ ഫോറം അനുശോചിച്ചു

മലയാള സാഹിത്യത്തിൽ തന്‍റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്ന എം ടിയെന്ന് ദമാം മീഡിയ ഫോറം അനുശോചന സന്ദേശത്തിൽ പറഞ്ഞു. അക്ഷരങ്ങളുടെ മാന്ത്രികതയുമായി വിസ്മയിപ്പിച്ച എം.ടി വാസുദേവൻ നായർ ഓരോ മനുഷ്യമനസിലും ആഴ്ന്നിറങ്ങിയ മഹാനായ സാഹ്യത്യക്കാരനായാണ് വിടവാങ്ങിയിരിക്കുന്നത്. വ്യക്തികളെ പുരുഷനെന്നോ സ്ത്രീകളെന്നോ വ്യത്യാസമില്ലാതെ വ്യക്തിസവിശേഷതയോടെയാണ് എം.ടി തന്റെ രചനകളെ ചിത്രീകരിച്ചത്. മോഹവും മോഹഭംഗങ്ങളും ചഞ്ചല മനോഭാവങ്ങളുമായി ജീവിക്കുന്ന നിരവധി മനുഷ്യരാണ് എം.ടിയുടെ കഥാപാത്രങ്ങൾ.

എം.ടി.യുടെ സിനിമാ തിരക്കഥകളിൽ സാമൂഹിക, രാഷ്ട്രീയ, തത്ത്വചിന്താപരമായ വിഷയങ്ങൾ ആഴത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട് . പച്ചപ്പു നിറഞ്ഞ നാട്ടിൻപുറങ്ങള്ള എം.ടി.യുടെ സിനിമകളിൽ പ്രകൃതിയുടെ സൗന്ദര്യം അതിമനോഹരമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. എം ടിയുടെ നോവലുകളിലെയും ചെറുകഥകളിലെയും പോലെ, സിനിമകളിലും പ്രണയത്തെ അതിസുന്ദരമായി അവതരിപ്പിരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കാലത്തിന്റെ യവനികക്കുള്ളിൽ മറഞ്ഞ എം ടിയുടെ ചലചിത്രങ്ങളും പുസ്തകങ്ങളും കാലമെത്ര കഴിഞ്ഞാലും അനശ്വരമായി നില നിൽക്കുക തന്നെ ചെയ്യുമെന്ന് ദമാം മീഡിയ ഫോറം പ്രസിഡന്റ് മുജീബ് കളത്തിൽ, ജനറൽ സെക്രട്ടറി സുബൈർ ഉദിനൂർ, ട്രഷറർ നൗശാദ് ഇരിക്കൂർ, മറ്റു ഭാരവാഹികളായ റഫീഖ് ചെമ്പോത്തറ , പ്രവീൺ വലത്ത് എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*