താരന്‍ മാറ്റാന്‍ കഴിയുന്ന ഹെയര്‍ മാസ്‌ക്കുകള്‍

താരന്‍ ആണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നം. വരണ്ട തലയോട്ടിയിലാണ് താരന്‍ വളരുന്നത്. മുടികൊഴിച്ചിലിന് ഒരു പ്രധാന കാരണക്കാരന്‍ കൂടിയാണ് താരന്‍ എന്ന വില്ലന്‍. താരന്‍ പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം. ശിരോചര്‍മ്മത്തില്‍ എണ്ണമയും കൂടുന്നത് കാരണം ചിലര്‍ക്ക് താരന്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ മറ്റ് ചിലര്‍ക്ക് വരണ്ട ശിരോചര്‍മ്മത്തിലും താരന്‍ ഉണ്ടാകാറുണ്ട്. സോപ്പിൻ്റെയും ഷാംപൂവിൻ്റെയുമൊക്കെ അമിത ഉപയോഗമാണ് ശിരോചര്‍മ്മം വരണ്ടതാക്കുന്നത്. അതുപോലെ പാര്‍ക്കിന്‍സൺസ്  രോഗമുള്ളവരിലും കൂടുതലായി താരന്‍ കാണാറുണ്ട്. കൂടാതെ വൈറ്റമിനുകളുടെ കുറവും താരന് കാരണമായേക്കാം.

താരന്‍ മാറ്റാന്‍ എളുപ്പത്തില്‍ വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുന്ന രണ്ട് ഹെയര്‍ മാസ്‌ക്കുകള്‍ നോക്കാം.

  • ഉലുവ ഒരു രാത്രി വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. ഇത് അടുത്ത ദിവസം രാവിലെ എടുത്ത് നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. മുടിയുടെ നീളത്തിന് അനുസരിച്ച് ഉലുവ അരച്ച് എടുക്കാം. ഇതിലേക്ക് അല്‍പ്പം തൈരും ഒരു സ്പൂണ്‍ ഏതെങ്കിലും തലയില്‍ തേയ്ക്കുന്ന എണ്ണയും ചേര്‍ത്ത് യോജിപ്പിക്കുക. അതിന് ശേഷം തലയില്‍ തേച്ച് പിടിപ്പിച്ച് 20 മിനിറ്റിന് ശേഷം താരന്‍ മാറ്റാനുള്ള ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.
  • ഒരു ചെറിയ ബൗളില്‍ രണ്ട് സ്പൂണ്‍ കറ്റാര്‍ വാഴ ജെല്ലും അര ടീസ്പൂണ്‍ നാരങ്ങ നീരും ഒരു സ്പൂണ്‍ എണ്ണയും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് തലയില്‍ പുരട്ടി രാത്രി മുഴുവന്‍ വയ്ക്കാവുന്നതാണ്. അതിന് ശേഷം രാവിലെ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.

Be the first to comment

Leave a Reply

Your email address will not be published.


*