നെഹ്‌റു ട്രോഫി വള്ളംകളി തീയതി പ്രഖ്യാപിക്കണം; ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം: വയനാട് ദുരന്തം വളരെ ഏറെ പ്രയാസമുണ്ടാക്കുന്നതാണങ്കിലും ദീർഘനാളെത്തെ പരിശീലനവും അതിലൂടെ ഉണ്ടായ സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് മാറ്റിവച്ച ആലപ്പുഴ നെഹ്‌റുട്രോഫി വള്ളംകളിയുടെയും മറ്റ് വള്ളംകളി കളുടെയും തീയതി എത്രയും വേഗം പ്രഖ്യാപിക്കണമെന്നും ഇവ നടത്തുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം നൽകണമെന്നും സംസ്ഥാന സർക്കാരിനോട് കെ.ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടു.

ആലപ്പുഴ നെഹ്‌റുട്രോഫി വള്ളം കളിക്കായി കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ നൂറ് കണക്കിന് ആളുകൾ പരിശീലനം തുടങ്ങിയിട്ട് മാസങ്ങളായി. തൊഴിലുപോലും ഉപേക്ഷിച്ച് പരിശീലനം നടത്തിയ തൊഴിലാളികൾക്കും ബോട്ട് ക്ലബ്ബ്കൾക്കും വള്ളം ഉടമകൾക്കും മൽസര തീയതി നിശ്ചയിക്കാതെ അനന്തമായി നീളുന്നത് വലിയ തോതിൽ സാമ്പത്തികമായ പ്രയാസം ഉണ്ടാക്കിയിരിക്കുകയാണ്.

ഓണസമയത്ത് വള്ളം കളി ഉൾപ്പെടെയുള്ള വിവിധ കായിക മേളകൾ കാണുവാൻ കേരളത്തിൽ എത്തുന്ന തദ്ദേശീയരും വിദേശീയരും അടക്കമുള്ള വിനോദ സഞ്ചാരികൾക്ക് വള്ളം കളി കാണുവാൻ സാധിക്കുന്ന വിധത്തിൽ എത്രയും വേഗം തീയതി നിശ്ചയിച്ച് മൽസരം നടത്തണമെന്നും കെ.ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*