പ്രണയിച്ച് ഇറങ്ങിപ്പോയി വിവാഹം കഴിച്ച മകൾക്ക് അച്ഛൻ്റ പണത്തിന് അർഹതയില്ല: കോടതി വിധി

വീട്ടുകാർ അറിയാതെ പ്രണയിച്ച് വിവാഹിതയായ മകൾക്ക് രക്ഷകർത്താക്കളിൽ നിന്നും വിവാഹച്ചിലവിനോ മറ്റു ചിലവുകൾക്കോ അർഹതയില്ലെന്ന് വ്യക്തമാക്കി കുടുംബകോടതി. പാലക്കാട് വടവന്നൂർ സ്വദേശി ശെൽവദാസിൻ്റെ മകൾ നിവേദിത നൽകിയ ഹർജിയാണ് കുടുംബ കോടതി തള്ളിയത്. അച്ഛൻ തനിക്ക് വിവാഹച്ചെലവിന് പണം നൽകിയില്ലെന്ന് കാണിച്ചാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്. എന്നാൽ  ഹർജി തള്ളിക്കൊണ്ട് കുടുംബ കോടതി ജഡ്ജി ഡി സുരേഷ് കുമാർ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരിക്ക് ഈ ആവശ്യം ഉന്നയിക്കാനുള്ള ഒരു അർഹതയുമില്ലെന്ന് കണ്ടെത്തിയ ഇരിങ്ങാല കുടുംബ കോടതിയാണ് ഹർജി തള്ളിയത്. 

പിതാവിൽ നിന്നും വിവാഹച്ചിലവ് ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് മകൾ കുടുംബ കോടതിയെ സമീപിച്ചത്. വിവാഹച്ചിലവായി 35 ലക്ഷം രൂപയും ചെലവിനത്തിൽ 35,000 രൂപയും ലഭിക്കണമെന്ന് നിവേദിത ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. 2010 മുതൽ പിതാവ് തനിക്കും അമ്മയ്ക്കും ചെലവിന് നൽകാതെ ക്രൂരത കാണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിവേദിത കുടുംബ കോടതിയെ സമീപിച്ചത്. 

ഹർജി വിശദമായി പരിശോധിച്ച കുടുംബകോടതി ഇരുവരുടേയും വാദങ്ങളും കേട്ടു. വാദത്തിനിടയിൽ നിവേദിത ഉന്നയിച്ച് ആരോപണങ്ങൾ തെറ്റാണെന്ന് ശെൽവദാസ് കോടതിയെ അറിയിച്ചു. മകളെ ബിഡിഎസ് വരെ പഠിപ്പിച്ചുവെന്നും ശെൽവരാജ് പറഞ്ഞു. 2013 ഡിസംബർ വരെ മകൾക്ക് ചെലവിന് നൽകിയെന്നും അദ്ദേഹം കുടുംബകോടതിയെ അറിയിച്ചു. മകൾ വിവാഹം കഴിച്ചത് തന്നെ അറിയിക്കാതെയാണെന്നും തന്നെ അറിയിക്കാതെ വിവാഹം ചെയ്‌ത മകൾക്ക് വിവാഹച്ചെലവ് നൽക്കാൻ കഴിയില്ലെന്നും ശെൽവരാജ് കോടതിയോട് വ്യക്തമാക്കി. 

Be the first to comment

Leave a Reply

Your email address will not be published.


*