ഒളിമ്പിക്‌സില്‍ ഇന്ന് ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷകളുടെ ദിനം. പാരീസ് ഒളിമ്പിക്‌സ് ആറാം ദിനത്തിലേക്ക് കടക്കുമ്പോഴാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് ചിറക് മുളയ്ക്കുന്നത്. വൈകിട്ട് 5.40ന് നടക്കുന്ന ബാഡ്മിന്റന്‍ പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരങ്ങളായ എച്ച് എസ് പ്രണോയിയും ലക്ഷ്യ സെന്നും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും.
അത്‌ലറ്റിക്സ് പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തം ഫൈനല്‍ മത്സരത്തില്‍ അക്ഷദീപ്, വികാഷ്, പരംജീത് എന്നിവരുടെ മത്സരം പുരോഗമിക്കുന്നുണ്ട്. പുരുഷ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് ഷൂട്ടിങ്ങില്‍ മെഡല്‍ റൗണ്ടില്‍ സ്വപ്നില്‍ കുസാലെ ഇന്നു മത്സരിക്കാനിറങ്ങും. ഉച്ചകഴിഞ്ഞ് 1.00 മണിക്കാണു മത്സരം. ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ പി വി സിന്ധുവിന് ഇന്ന് പ്രീക്വാര്‍ട്ടര്‍ മത്സരമുണ്ട്. ചൈനീസ് താരം ഹെ ബിന്‍ജാവോ ആണ് സിന്ധുവിന്റെ എതിരാളി. രാത്രി പത്ത് മണിക്കാണ് മത്സരം.
വൈകിട്ട് 5.40ന് നടക്കുന്ന ബാഡ്മിന്റന്‍ പുരുഷ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരങ്ങളായ എച്ച് എസ് പ്രണോയിയും ലക്ഷ്യ സെന്നും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. പുരുഷ ഡബിള്‍സില്‍ ചിരാഗ് ഷെട്ടി സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി സഖ്യം ഇന്നിറങ്ങും. മലേഷ്യന്‍ താരങ്ങളായ ആരണ്‍ ചിയ, സോ വൂയ് യിക് സഖ്യമാണ് ഇന്ത്യന്‍ താരങ്ങളുടെ എതിരാളികള്‍. വൈകിട്ട് 4.30നാണ് മത്സരം.
ബോക്‌സിങ്ങില്‍ വനിതാ ഫ്‌ലൈവെയ്റ്റ് വിഭാഗത്തില്‍ നിഖാത് സരീന്‍ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങും. പുരുഷ റേസ് വോക്കിങ്ങില്‍ പരംജീത് സിങ് ബിഷ്ട്, ആകാശ്ദീപ്, വികാസ് സിങും വനിതാ റേസ് വോക്കില്‍ പ്രിയങ്ക ഗോസ്വാമിയും മെഡല്‍ റൗണ്ടില്‍ മത്സരിക്കും. 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സ് ഷൂട്ടിങ് ആണ് ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുന്ന മറ്റൊരു ഇനം. യോഗ്യതാ റൗണ്ടില്‍ സിഫ്റ്റ് സമ്‌റ, അന്‍ജും മൗദ്ഗില്ല എന്നിവരാണ് ഇന്ന് ഇറങ്ങുന്നത്.
Be the first to comment