സ്വകാര്യ വാഹനങ്ങള്‍ക്ക് നികുതി കുടിശ്ശികയുടെ 40 ശതമാനം മാത്രം; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ സമയപരിധി നീട്ടി: വീഡിയോ

തിരുവനന്തപുരം: മോട്ടോർ വാഹന നികുതി സമയത്ത് അടയ്ക്കാതെ കുടിശ്ശിക വരുത്തിയവർക്കുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ സമയപരിധി നീട്ടി. 2024 മാർച്ച് 31 വരെയാണ് നീട്ടിയത്. നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകൾക്ക് നികുതി ബാധ്യതയിൽ നിന്നും ജപ്തി നടപടികളിൽ നിന്നും ഒഴിവാകാനുള്ള അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. 2019 മാർച്ച് 31 ന് ശേഷം നികുതി അടച്ചിട്ടില്ലാത്ത, 2023 മാർച്ച് 31 വരെയുള്ള നാല് വർഷം നികുതി കുടിശ്ശിക ഉള്ള വാഹന ഉടമകൾക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. ഇവർക്ക് 2023 മാർച്ച് 31 വരെയുള്ള നികുതി കുടിശ്ശിക തീർപ്പാക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് നികുതി കുടിശ്ശികയുടെ 30 ശതമാനവും നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് (സ്വകാര്യ വാഹനങ്ങൾ) കുടിശ്ശിക നികുതിയുടെ 40 ശതമാനവും അടച്ചാൽ മതിയാകുമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

ഒറ്റ തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധിക്ക് ശേഷവും നികുതി കുടിശ്ശിക തീർപ്പാക്കാത്ത വാഹന ഉടമകൾക്കെതിരെ റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നിയമ നടപടികൾ കൈകൊള്ളുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ അടുത്തുള്ള RT/Sub RT ഓഫീസുകളിൽ നിന്ന് ലഭ്യമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*