അതിരമ്പുഴ തിരുനാൾ: ബധിരർക്കും മൂകർക്കും വേണ്ടി ആംഗ്യഭാഷയിലുള്ള വി. കുർബാന നടന്നു: വീഡിയോ റിപ്പോർട്ട്

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ചു ഞായറാഴ്ച  ഉച്ചക്ക് 2 മണിയ്ക്ക് ബധിരർക്കും മൂകർക്കും വേണ്ടിയുള്ള വി. കുർബാന നടന്നു. നിരവധി വിശ്വാസികൾ ഈ കുർബാനയിൽ ഭക്തിപൂർവ്വം പങ്കുകൊണ്ടു.

കോട്ടയം അയ്മനം ഹോളിക്രോസ് പ്രൊവിൻഷ്യലിലെ ഫാ. ബിജു മൂലക്കരയുടെ നേതൃത്വത്തിലാണ് വി. കുർബാന അർപ്പിച്ചത്. ഫാ. ജിജോ ഫിലിപ്പ് കൂട്ടമ്മാക്കൽ, ഫാ. ഷിന്ടോ ആരുചെരിൽ, ഡീക്കൻ ജോസഫ് തേർമ്മാടം എന്നിവർ സഹകാർമ്മികരായിരുന്നു. ബധിര മൂക സമൂഹത്തിലെ ഇന്ത്യയിലെ ആദ്യത്തെ വൈദികനാകാൻ പോകുന്ന ഡീക്കനാണ് ജോസഫ് തേർമ്മാടം.

ഇടുക്കി, കോട്ടയം, പാലാ, തൊടുപുഴ, തൃശൂർ, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി നിരവധി ബധിരരും മൂകരും ഈ കുർബാനയിൽ പങ്കുചേർന്നു. അതിരമ്പുഴ പള്ളിയിൽ തിരുനാളിനോടനുബന്ധിച്ചു ഇത് രണ്ടാം തവണയാണ് ഇത്തരത്തിലുള്ള കുർബാന അർപ്പിക്കപ്പെടുന്നത്.

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*