
കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ക്ഷേമബത്ത വര്‍ധിപ്പിച്ചു. രണ്ട് ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 1.15 കോടി ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതലാണ് വര്‍ധന പ്രാബല്യത്തില്‍ വരിക. മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷേമബത്ത വര്‍ധിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.
നിലവില്‍ അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനം എന്ന നിരക്കില്‍ നിന്നാണ് ക്ഷേമ ബത്ത രണ്ട് ശതമാനം കൂടി വര്‍ധിപ്പിച്ചിരിക്കുന്നത്. ഡിഎ, ഡിആര്‍ എന്നിവയിലെ വര്‍ദ്ധനവ് മൂലം ഖജനാവിനുണ്ടാകുന്ന മൊത്തം ആഘാതം പ്രതിവര്‍ഷം 6,614.04 കോടി രൂപയായിരിക്കും. 48.66 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 66.55 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ക്ഷേമബത്തയുടെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
മുന്‍പ് ജൂലൈ 2024ലാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷേമബത്ത വര്‍ധിപ്പിച്ചിരിക്കുന്നത്. അന്ന് ഡിഎ 50 ശതമാനത്തില്‍ നിന്ന് 53 ശതമാനമായാണ് ഉയര്‍ത്തിയത്. വിലക്കയറ്റത്തിനെതിരായ പ്രതിരോധം എന്ന നിലയ്ക്കാണ് ഉദ്യോഗസ്ഥരുടെ ക്ഷേമബത്ത വര്‍ധിപ്പിക്കാറ്.
Be the first to comment