വൈക്കത്ത് ഗ്യാസ് ലോറിയിൽ കാർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

വൈക്കം:  വൈക്കത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വൈക്കം തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിന് സമീപം ഗ്യാസ് ലോറിയിൽ കാർ ഇടിച്ചായിരുന്നു മരണം. കാർ യാത്രക്കാരനായ തലയോലപ്പറമ്പ് പൊതി കലയെത്തുംകുന്ന് സ്വദേശി വിഷ്ണു മോഹൻ (30) ആണ് മരിച്ചത്.

രാവിലെ 11.30 ഓടെ ആയിരുന്നു അപകടം. ഗുരുതര പരിക്കേറ്റ വെള്ളൂർ സ്വദേശികളായ ബ്രിജിത്ത് (28) അനന്തഗോപൻ (30) എന്നിവരെ ഗുരുതരാവസ്ഥയിൽ വിദഗ്ധ ചികിത്സയ്ക്കായി തെള്ളകത്തെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. വിഷ്ണുവിൻ്റെ മൃതദേഹം തലയോലപ്പറമ്പ് പൊതിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Be the first to comment

Leave a Reply

Your email address will not be published.


*