മോറോക്കോ ഭൂചലനം: നാലാം രാത്രിയും ജനം തെരുവിൽ, മരണം മൂവായിരത്തിലേക്ക്

മൊറോക്കോയിലുണ്ടായ അതിശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം മൂവായിരത്തിലേക്ക്. ഈ നൂറ്റാണ്ടിൽ രാജ്യത്തുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തമായി മാറുകയാണ് ഇത്. 2800-ൽ അധികം പേരുടെ ജീവൻ നഷ്ടമാക്കിയ ഭൂചലനത്തെത്തുടർന്ന് ആളുകൾ നാലാമത്തെ രാത്രിയും തെരുവിലാണ്. പരുക്കേറ്റ് 2562 പേരാണ് ചികിത്സയിലുള്ളത്.

മൊറോക്കോയുടെ തെക്കന്‍ പ്രവശ്യകളിലാണ് വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂകമ്പം കനത്തനാശം വിതച്ചത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ ജീവൻ കണ്ടെത്താനുള്ള മൊറോക്കയുടെ ശ്രമത്തിൽ സ്പെയിൻ, ബ്രിട്ടൻ, ഖത്തർ എന്നീ രാജ്യങ്ങളും ഒപ്പമുണ്ട്. ഭൂകമ്പം ഏറെ നാശം വിതച്ച പര്‍വത പ്രദേശങ്ങളിൽ എത്തിപ്പെടാനുള്ള പ്രായാസം കാരണം കാണാതായവരുടെ വ്യക്തമായ കണക്കുകൾ ഇതുവരെയും പുറത്തുവന്നിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*