
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം കൂടുന്നു. വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 276 ആയതായാണ് ഔദ്യോഗികമല്ലാത്ത കണക്ക്. ഇന്നലെ രാത്രി വൈകിയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഇടവിട്ട് പെയ്യുന്ന കനത്ത മഴ രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളിയായി.
ബെയ്‌ലി പാല നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ഇന്ന് ഉച്ചയ്ക്ക് മുമ്പ്് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും. ഇതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ കഴിയും. ഇതോടൊപ്പം പുഴയിലൂടെ ഫുട് ബ്രിഡ്്ജ് നിര്‍മ്മിക്കാനും ശ്രമം നടക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ ഇന്ന് വയനാട്ടിലെത്തും.
അതിനിടെ വയനാട്ടിലെ പല പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്.ജില്ലയില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് മുന്‍ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടിയ പ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടില്‍ കോല്‍പ്പാറ കോളനി, കാപ്പിക്കളം, സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിലാണ് ജാഗ്രാത നിര്‍ദ്ദേശം. അപകട ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ക്യാമ്പിലേക്ക് മാറാന്‍ കളക്ടര്‍ ആവശ്യപ്പെട്ടു.
അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. സര്‍ക്കാര്‍ ഇന്നലെ ഉച്ചയ്ക്ക് പുറത്തിറക്കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാല്‍ 275 പേരെയാണ് കണ്ടെത്താനുള്ളത്. മുണ്ടക്കൈക്ക് പുറമെ ചാലിയാറിന്റെ തീരങ്ങളില്‍ നിന്നുള്‍പ്പെടെ കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ചാല്‍ ഇതുവരെ 240 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അട്ടമലയും മൂന്നാമത് ചൂരല്‍ മലയുമാണ്. ചികിത്സയും പരിചരണവും നല്‍കാന്‍ ആവശ്യമായ മെഡിക്കല്‍ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കെ-9 ടീമിനെ നിയോഗിച്ചു. ഭക്ഷണവും കുടിവെള്ളവും എത്തിക്കാന്‍ നേവിയുടെ സഹായവും സ്വീകരിച്ചിട്ടുണ്ട്.
നിലവില്‍ മുണ്ടക്കൈ ഭാഗത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. രണ്ടാമത് അട്ടമലയും മൂന്നാമത് ചൂരല്‍ മലയുമാണ്. ചികിത്സയും പരിചരണവും നല്‍കാന്‍ ആവശ്യമായ മെഡിക്കല്‍ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കെ-9 ടീമിനെ നിയോഗിച്ചു. ഭക്ഷണവും കുടിവെള്ളവും എത്തിക്കാന്‍ നേവിയുടെ സഹായവും സ്വീകരിച്ചിട്ടുണ്ട്.
Be the first to comment