ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ പൂഴ്ത്തിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ തീരുമാനം വെള്ളിയാഴ്ചയ്ക്ക് ശേഷം. വിവരാവകാശ കമ്മിഷര്‍ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഇന്ന് 11 മണിയ്ക്ക് ശേഷം തീരുമാനമുണ്ടാകുമെന്നായിരുന്നു മുന്‍പ് പറഞ്ഞിരുന്നത്. നേരത്തെ കമ്മീഷനില്‍ രണ്ടാം അപ്പീല്‍ നല്‍കിയിരുന്ന ഹര്‍ജിക്കാരന്റെ തടസവാദമാണ് ഇന്ന് ഉത്തരവ് ഉണ്ടാകാത്തതിന് കാരണം.
നേരത്തെ അപേക്ഷ നല്‍കിയ മാധ്യമപ്രവര്‍ത്തകരോട് ഇന്ന് രാവിലെ 11 മണിയോടെ ഉത്തരവ് കൈപ്പറ്റാന്‍ വിവരാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് പുറത്തുവിടുന്നതിനെതിരെ ഒരു പരാതി കൂടി ലഭിച്ചത്. തുടര്‍ന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ ഇന്ന് പുറത്തുവിടേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
2017 ഫെബ്രുവരി 17ന് നടി ആക്രമിക്കപ്പെട്ടതാണ് ഹേമ കമ്മിറ്റി രൂപീകരണത്തിലേക്ക് എത്തിച്ചത്. അതേ വര്‍ഷം ജൂലൈ ഒന്നിന് ഹേമ കമ്മിറ്റി നിലവില്‍ വന്നു. സിനിമാ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു ആവശ്യം. രണ്ടുവര്‍ഷത്തിനുശേഷം 2019 ഡിസംബര്‍ 31നാണ് കമ്മറ്റി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അതില്‍ പറയുന്ന ഗുരുതരമായ ലൈംഗിക ചൂഷണങ്ങള്‍ ചര്‍ച്ചയാകുകയും കേസ് അന്വേഷണത്തിനായി സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയും ചെയ്യുകയായിരുന്നു.
Be the first to comment