തിരുവന്തപുരം: സംസ്ഥാനത്തെ കെഎസ്ഇബി ഓഫീസുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം. ഒാഫിസുകള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 24 കെഎസ്ഇബി ഓഫീസുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇത്തരമൊരു സാഹചര്യത്തിലാണ് സംസ്ഥാനത്തെ എല്ലാ കെഎസ്ഇബി ഓഫീസുകളിലും സിസിടിവി സ്ഥാപിക്കാനുളള തീരുമാനം. ക്യാഷ് കൗണ്ടര്‍, പ്രധാന ഉദ്യോഗസ്ഥര്‍ ഇരിക്കുന്ന ഇടങ്ങള്‍, ഓഫീസിന്റെ പ്രധാനഭാഗങ്ങളെല്ലാം ഉള്‍പ്പെടുന്ന രീതിയിലാകും ക്യാമറകള്‍ സ്ഥാപിക്കുക.
ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനൊപ്പം ഓഡിയോ കൂടി റെക്കോര്‍ഡ് ചെയ്യുന്ന സംവിധാനവും ഒരുക്കും. ഇത്തരം അക്രമങ്ങളില്‍ പോലീസ് കേസുകള്‍ വരുമ്പോള്‍, ആവശ്യമായ തെളിവുകള്‍ ഹാജരാക്കാനാവാതെ വരുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. കൂടാതെ കെഎസ്ഇബി ഓഫീസുകളിലെ ലാന്‍ഡ് ഫോണുകളിലേക്ക് വരുന്ന കോളുകള്‍ റെക്കോര്‍ഡ് ചെയ്യാനും കെഎസ്ഇബി തീരുമാനിച്ചു.
Be the first to comment