തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി യുടെ പ്രതിഷേധം ഫലം കണ്ടു. മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനെ മാറ്റിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. കെജി പ്രേംജിത്തിനെ മാറ്റിയ തീരുമാനമാണ് മരവിപ്പിച്ചത്. കെബി ഗണേഷ് കുമാറിന്‍റെ എതിർപ്പിനെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കും.
ഇടതു മുന്നണി കണ്‍വീനര്‍ക്ക് കെബി ഗണേഷ് കുമാർ കത്ത് നല്‍കിയിരുന്നു. മുന്നണി മര്യാദ പാലിക്കാതെയുള്ള തീരുമാനം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ടത്.
Be the first to comment