
കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഭുബേന്തർ യാദവിന് കത്തയച്ച് മന്ത്രി പി പ്രസാദ്. കാട്ടുപന്നിയുടെ എണ്ണത്തിൽ അനിയന്ത്രിതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും, കർഷകരുടെ ജീവനോപാധിക്ക് പോലും തടസമാകും വിധം കാർഷിക വിളകളെ കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കത്തിൽ പറയുന്നു.
പാലക്കാട് കല്ലടിക്കോട് ഈയടുത്തായിരുന്നു കാട്ടുപന്നി ദേശീയപാതയിൽ ഇറങ്ങി ആശങ്ക സൃഷ്ട്ടിച്ചത്. ഇതിലൂടെ കടന്നവന്ന സ്കൂട്ടർ യാത്രക്കാരിയെ പന്നി ഇടിച്ചു തെറിപ്പിക്കുകയുണ്ടായി. ഇടുക്കി ഉപ്പുകുന്നിലുണ്ടായ കാട്ടുപന്നി ആക്രമണത്തിലും ഒരു ആദിവാസി യുവാവിന് ഗുരുതര പരുക്ക് പറ്റിയിരുന്നു.
Be the first to comment