തിരുവനന്തപുരം: ഇക്കൊല്ലത്തെ അദ്ധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ വർഷം 3,48,741 കുട്ടികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇക്കൊല്ലം 3,03,168 കുട്ടികളായി കുറഞ്ഞു. 45,573 പേരുടെ കുറവാണ് നേരിട്ടത്. പൊതു വിദ്യഭ്യാസ വകുപ്പാണ് കണക്കുകൾ പുറത്ത് വിട്ടത്.
അതേസമയം മറ്റു ക്ലാസുകളിൽ പുതുതായി ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ട്. അൺ എയ്ഡഡ് സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കഴിഞ്ഞ വർഷത്തേതിലേയും കുറഞ്ഞു. സർക്കാർ സ്കൂളുകളിൽ രണ്ട് മുതൽ 10 വരെയുള്ള ക്ലാസുകളിലായി 44,915 കുട്ടികളും എയ്ഡഡ് സ്കൂളിൽ 75,055 കുട്ടികളും പുതുതായി ചേർന്നു. ഇവരിൽ 24 ശതമാനം പേരും അൺ എയ്ഡഡ് സ്കൂളിൽ നിന്നും 76 ശതമാനം പേർ മറ്റു സിലബസിൽ നിന്നു എത്തിയവരായിരുന്നു.
Be the first to comment