‘ദീക്ഷാരംഭം’ കുറിച്ച് അരുവിത്തുറ സെൻ്റ് ജോർജ് കോളേജ്

അരുവിത്തുറ സർവകലാശാലാ വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങൾ ഉൾകൊണ്ടുകൊണ്ട് ആരംഭിച്ച നാലുവർഷ ബിരുദ ബാച്ചുകൾക്ക് തുടക്കം കുറിച്ച് അരുവിത്തുറ സെൻ്റ് ജോർജ് കോളജിൽ “ദീക്ഷാരംഭ് 2024′ അരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ വിജ്ഞാനോത്സവത്തോട് അനുബന്ധിച്ചാണ് ഒരാഴ്ച നീണ്ടു നിൽക്കുന്ന മുന്നൊരുക്ക പരിപാടി സംഘടിപ്പിക്കുന്നത്.

എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ  റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ്, കോളജ് ബർസാർ, ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐക്യുഎസി കോഡിനേറ്റർ ഡോ. സുമേഷ് ജോർജ്, അഡ്മിഷൻ നോഡൽ ഓഫിസർ ജോബി ജോസഫ് എന്നിവർ സംസാരിച്ചു. പരിപാടിയുടെ രണ്ടാം ദിവസമായ ചൊവ്വാഴ്ച കേരള പിഎസ്സി അംഗം ഡോ. സ്റ്റാൻലി തോമസ്, രാജഗിരി കോളജ് അസിസ്റ്റന്റ് പ്രഫ. ഡോ. നിതിഷ് കുര്യൻ, ചലച്ചിത്ര താരം പ്രശാന്ത് മുരളി എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*