ദീപിക മുൻ മാനേജിംഗ് ഡയറക്ടർ ഡോ. പി കെ എബ്രഹാം അന്തരിച്ചു

ദീപിക മുൻ മാനേജിംഗ് എഡിറ്ററും മാനേജിംഗ് ഡയറക്ടറുമായ ഡോ. പി കെ എബ്രഹാം അന്തരിച്ചു. ബെം​ഗളൂരുവിലെ സെന്റ് ജോൺസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെ എട്ട് മുതല്‍ കളമശേരിയിലെ ശാന്തിനഗറില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

ഉച്ചയ്ക്ക് 2.30ന് വീട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് കൊച്ചിയിലെ മുണ്ടംപാലത്തിലുള്ള വിജോഭവന്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും. 1988 ഫെബ്രുവരിയിലാണ് അദേഹത്തെ ദീപികയുടെ മാനേജിംഗ് എഡിറ്ററും മനേജിംഗ് ഡയറക്‌റുമായി നിയമിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*