അതിരമ്പുഴ സെന്റ് അലോഷ്യസ് എൽ പി സ്കൂളിൽ ദീപിക – നമ്മുടെ ഭാഷാ പദ്ധതി ആരംഭിച്ചു

അതിരമ്പുഴ: അതിരമ്പുഴ സെന്റ് അലോഷ്യസ് എൽ പി സ്കൂളും ദീപിക ദിനപ്പത്രവും സഹകരിച്ചുള്ള ദീപിക നമ്മുടെ ഭാഷ പദ്ധതി സ്കൂളിൽ ആരംഭിച്ചു. അതിരമ്പുഴ ആലഞ്ചേരി ഫൈനാൻസിയേഴ്സ് സ്കൂളിലേയ്ക്ക് 5 പത്രങ്ങൾ വീതം ഒരു വർഷത്തേയ്ക്ക് സ്പോൺസർ ചെയ്തു. ദീപിക സർക്കുലേഷൻ മാനേജർ കോര സി കുന്നുംപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ ആലഞ്ചേരി ഫൈനാൻസിയേഴ്‌സ് മാനേജിംഗ് പാർട്ട്ണർ സാനിയാമ്മ, മാളു മറിയം എന്നിവർ ചേർന്ന് ഹെഡ്മിസ്ട്രസ് ബീനാ ജോസഫിന് ദീപികപത്രം കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

മുൻ ഹെഡ്മിസ്ട്രസ് സുനിമോൾ കെ തോമസ് ആശംസകൾ നേരുകയും ദിവസേനയുള്ള പ്രധാന വാർത്തകൾ നോട്ട്ബുക്കിൽ കുറിക്കുന്നത് ശീലമാക്കണമെന്നും കുട്ടികളോട് പറഞ്ഞു. ബീന ജോസഫ് യോഗത്തിന് സ്വാഗതം ആശംസിക്കുകയും തൗഫീഖ് കെ. ബഷീർ നന്ദി അർപ്പിക്കുകയും ചെയ്തു.

 

Be the first to comment

Leave a Reply

Your email address will not be published.


*