കോട്ടയം: അസംഘടിത തൊഴിലാളി ക്ഷേമനിധിയിലെ അപാകതകൾ പരിഹരിക്കണമെന്ന് കോട്ടയം ജില്ലാ ജനറൽ വർക്കേഴ്സ് യൂണിയൻ (സി ഐ റ്റി യു ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സി ഐ റ്റി യു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി വി പ്രദീപ് അദ്ധ്യക്ഷനായിരുന്നു. സി ഐ റ്റി യു അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം എ വി റസൽ വിദ്യാഭ്യാസ അവാർഡ് വിതരണം നിർവ്വഹിച്ചു. സി ഐ റ്റി യു ജില്ലാ പ്രസിഡൻ്റ് അഡ്വ.റെജി സക്കറിയ സി ഐ റ്റി യു സന്ദേശം മാസികയുടെ വരിസംഖ്യ ഏറ്റുവാങ്ങി. യൂണിയൻ ജില്ലാ സെക്രട്ടറി കെ ജെ അനിൽകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.പുഷ്പ ചന്ദ്രൻ രക്തസാക്ഷി പ്രമേയവും വി ഡി രജികുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.ബാബു റ്റി ജി സ്വാഗതവും എസ് ശിവദാസ് നന്ദിയും പറഞ്ഞു. എല്ലാ മേഖലയിലും വികസന മുന്നേറ്റം നടത്തുന്ന സംസ്ഥാന സർക്കാരിനെ പിന്തുണയ്ക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കെ ജെ അനിൽകുമാർ (പ്രസിഡൻ്റ്), വി ഡി രജികുമാർ, പ്രമുദ, പ്രദീപ് എസ്, മഞ്ജു (വൈസ് പ്രസിഡൻ്റുമാർ), പി വി പ്രദീപ് (സെക്രട്ടറി), ടി കെ വേണുഗോപാൽ, എസ് ശിവദാസ്, നിഖിത കുമാർ, പ്രദീപ് കെ എസ് (ജോയിൻറ് സെക്രട്ടറിമാർ), സനൽകുമാർ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Be the first to comment