ഗാസയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യത തേടി ഈജിപ്ത് പ്രതിനിധി സംഘം ഇസ്രയേലില്‍ എത്തി

കെയ്റോ: ഏഴുമാസമായിട്ടും രക്തചൊരിച്ചില്‍ തുടരുന്ന ഗാസയില്‍ വെടിനിര്‍ത്തലിനുള്ള സാധ്യത തേടി ഈജിപ്ത് പ്രതിനിധി സംഘം ഇസ്രയേലിലെത്തി. വെടിനിര്‍ത്തലും ബന്ദികളുടെ മോചനവും ലക്ഷ്യമിട്ടുള്ള പുതിയ കരാറിനെക്കുറിച്ച് ഇസ്രയേലുമായി ഈജ്പിപ്തില്‍ നിന്നുള്ള പ്രതിനിധി സംഘം ചര്‍ച്ച നടത്തും. എന്നാല്‍, റാഫയിലേക്ക് കടന്നുള്ള ആക്രമണത്തിന് ഇസ്രയേല്‍ മുതിര്‍ന്നാല്‍ അത് മധ്യസ്ഥചര്‍ച്ചകളെ ബാധിക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈജിപ്തിലെ ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ അബ്ബാസ് കമലിൻ്റെ നേതൃത്വത്തിലാണ് സംഘം ഇസ്രയേലിലെത്തിയത്. യുദ്ധം നീണ്ടു പോകുകയും ആളപായങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടാന്‍ ഹമാസിനും ഇസ്രായേലിനും വേണ്ടി അന്താരാഷ്ട്ര സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയാണ്. ഹമാസ് ബന്ദികളാക്കിയവരുടെ കൈമാറ്റം, കുടിയൊഴിപ്പിക്കപ്പെട്ട പലസ്തീനികളെ തിരികെ കൊണ്ടുവരിക എന്നിവയിലാണ് ആദ്യഘട്ട ചര്‍ച്ചകള്‍.

സ്ഥിരമായ വെടിനിര്‍ത്തല്‍, ഇസ്രയേല്‍ സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കല്‍ തുടങ്ങിയ ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഹമാസ് അറിയിച്ചു. എന്നാല്‍, ഇവ രണ്ടും ഇസ്രയേല്‍ നിരസിച്ചു. ഹമാസിനെ പരാജയപ്പെടുത്തുന്നത് വരെ സൈനിക പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അതിനുശേഷം ഗാസയില്‍ സുരക്ഷാ സാന്നിധ്യം നിലനിര്‍ത്തുമെന്നും ഇസ്രയേല്‍ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*