യമുന നദിയിലെ ജലനിരപ്പ് ഉയരുന്നതിൽ കേന്ദ്രത്തെ ആശങ്കയറിയിച്ച് അരവിന്ദ് കെജ്രിവാള്‍

ഡൽഹി: യമുന നദിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. യമുനയിലെ ജലനിരപ്പ് അർദ്ധരാത്രിയോടെ 207.72 മീറ്ററിലെത്തുമെന്ന കേന്ദ്ര ജല കമ്മീഷൻ ഉദ്യോഗസ്ഥരുടെ പ്രവചനത്തിന് പിന്നാലെയാണ് കെജ്രിവാള്‍ ആശങ്ക പ്രകടിപ്പിച്ചത്. ഇത് തലസ്ഥാനത്തിന് നല്ല വാർത്തയല്ലെന്ന് അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞ രണ്ട് ദിവസമായി ഡൽഹിയിൽ മഴയില്ല, എന്നിരുന്നാലും, ഹരിയാന ഹത്നികുണ്ഡ് ബാരേജിൽ നിന്ന് അസാധാരണമായി ഉയർന്ന അളവിൽ വെള്ളം തുറന്നുവിട്ടതിനാൽ യമുനയുടെ അളവ് ഉയരുകയാണ്.” യമുനയിലെ ജലനിരപ്പ് ഇനിയും ഉയരുന്നില്ലെന്ന് ഉറപ്പുവരുത്താൻ കേന്ദ്രം ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1978-ൽ യമുനയിലെ ഏറ്റവും ഉയർന്ന ജലനിരപ്പ് രേഖപ്പെടുത്തിയത് 207.49 മീറ്ററാണ്. യമുനയിലെ നിലവിലെ ജലനിരപ്പ് 207.55 മീറ്ററാണ്.

Be the first to comment

Leave a Reply

Your email address will not be published.


*