ഡൽഹി ഹൈക്കോടതി ആദായനികുതി നടപടിക്കെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജി തള്ളി

ഡൽഹി: ആദായനികുതി നടപടിക്കെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജികൾ തള്ളി ഡൽഹി ഹൈക്കോടതി. ജസ്റ്റിസ് യശ്വന്ത് വർമ്മ, ജസ്റ്റിസ് പുരുഷൈന്ദ്രകുമാർ കൗരവ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കോൺ​ഗ്രസ് സമർപ്പിച്ച ഹർജികൾ തള്ളിയത്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായനികുതി വകുപ്പ് നടപടിയ്‌ക്കെതിരെയാണ് കോടതിയെ സമീപിച്ചത്. മാ‍ർച്ച് 20ന് അഭിഭാഷകരായ അഭിഷേക് മനു സിങ്‍വി, സൊഹേബ് ഹൊസൈൻ എന്നിവരുടെ വാദം കേട്ട കോടതി ഹർജി തള്ളുകയായിരുന്നു.

പാര്‍ട്ടി അക്കൗണ്ടുകള്‍ മരവിപ്പിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. അന്വേഷണ ഏജന്‍സികള്‍ക്ക് പിന്നാലെ ആദായനികുതി വകുപ്പിനെയും ബിജെപി ദുരുപയോഗം ചെയ്യുന്നുവെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ മാധ്യമങ്ങളിലൂടെ അറിയിച്ച് മണിക്കൂറുകള്‍ക്കകം പ്രവര്‍ത്തനക്ഷമമാക്കിയിരുന്നു. 115 കോടി അക്കൗണ്ടില്‍ നിലനിര്‍ത്തണമെന്ന നിര്‍ദേശത്തോടെയാണ് നിയന്ത്രണം നീക്കിയത്. ഇത്രയും തുക അക്കൗണ്ടില്‍ ഇല്ലാത്ത പശ്ചാത്തലത്തില്‍ അക്കൗണ്ട് മരവിപ്പിച്ചതിന് തുല്യമെന്നാണ് കോണ്‍ഗ്രസ് നിലപാട്.

Be the first to comment

Leave a Reply

Your email address will not be published.


*