കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ഹർജി തള്ളി ഹൈക്കോടതി

ഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇ ഡി കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് സുർജിത് സിങ് യാദവ് സമർപ്പിച്ച ഹർജി തള്ളിയത്. ഇതോടെ കെജ്‌രിവാളിന് മുഖ്യമന്ത്രി പദത്തിൽ തുടരാനാകും.

സാമ്പത്തിക അഴിമതിക്കേസിൽ കുറ്റാരോപിതനായ ഒരാളെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റണമെന്നായിരുന്നു സുർജിത് സിങ് യാദവെന്ന സാമൂഹ്യ പ്രവർത്തകൻ്റെ ആവശ്യം. കെജ്‌രിവാൾ തൽസ്ഥാനത്ത് തുടരുന്നത് നിയമനടപടികളെ തടസപ്പെടുത്തുന്നതിനും സംസ്ഥാനത്തെ ഭരണഘടനാ സംവിധാനത്തിൻ്റെ തകർച്ചയ്ക്കും കാരണമാകുമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരുന്നതിന് നിയമതടസമൊന്നുമില്ലെന്ന് കോടതി വ്യക്തമാക്കി.

കോടതി ഇടപെടലിൻ്റെ സാഹചര്യമൊന്നുമില്ലല്ലോ എന്ന് ചോദിച്ച കോടതി, ലെഫ്റ്റനന്റ് ഗവർണർ വിഷയം പരിശോധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. അതിനാൽ കോടതി ഇടപെടേണ്ട കാര്യമില്ല. ഭരണഘടനാപരമായ വീഴ്ച ഉണ്ടെങ്കിൽ രാഷ്ട്രപതിയൊ ഗവർണറോ നടപടി സ്വീകരിക്കും. അതിന് സമയമെടുത്താലും അവർ തീരുമാനമെടുക്കും. കൂടാതെ തങ്ങൾ രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടില്ലെന്നും കോടതി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*