മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. ജാമ്യം നല്‍കരുതെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി തള്ളി. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവക്കണമെന്നാണ് കോടതി നിര്‍ദേശം.
നേരത്തെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായി സുപ്രീം കോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ ജൂണ്‍ രണ്ടിന് വീണ്ടും ജയിലിലേക്ക് പോകുകയായിരുന്നു. അവസാനഘട്ട വോട്ടെടുപ്പിന് ശേഷം കീഴടങ്ങാനായിരുന്നു കെജ്‌രിവാളിന് കോടതി നല്‍കിയ നിര്‍ദേശം. മാര്‍ച്ച് 21ന് അറസ്റ്റിലായ കെജ്രിവാള്‍ ജുഡീഷ്യല്‍, ഇ ഡി കസ്റ്റഡികളിലായി 50 ദിവസത്തോളം ജയിലില്‍ കഴിഞ്ഞതിന് ശേഷമായിരുന്നു നേരത്തെ ജാമ്യം ലഭിച്ചത്.
Be the first to comment