സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; ലക്ഷണങ്ങളും പ്രതിരോധമാര്‍ഗങ്ങളും അറിയാം

കേരളത്തില്‍ ഡെങ്കിപ്പനി വ്യാപിക്കുകയാണ്. ഇന്നലെ മാത്രം 71 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു മരണവും ഉണ്ടായി. അതിനാല്‍ തന്നെ ഡെങ്കിപ്പനിയെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും അറിയേണ്ടത് അനിവാര്യമാണ്. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നതാണ് ഡെങ്കിപ്പനി കൂടുതല്‍ ഗുരുതരമാക്കുന്നത്. ഡെങ്കിപ്പനിയെ ‘ബ്രേക്ക് ബോണ്‍ ഫീവര്‍’ എന്നും വിളിക്കാറുണ്ട്. കാരണം ഈ പനി വന്നാല്‍ ശരീരത്തിലും സന്ധികളിലും കടുത്ത വേദനയുണ്ടാകും. കൊതുകുകളിലൂടെയാണ് ഡെങ്കിപ്പനി പടരുന്നത്. ഈഡിസ് കൊതുകുകളാണ് ഈ രോഗത്തിന്റെ വാഹകര്‍. പ്രതിരോധശേഷി കുറഞ്ഞവരെയാണ് ഡെങ്കിപ്പനി പെട്ടെന്ന് ബാധിക്കുന്നത്. 

ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍

1.മൂക്കൊലിപ്പ്, ചുമ, കണ്ണുകള്‍ക്ക് വേദന, സന്ധി വേദന എന്നിവയ്‌ക്കൊപ്പം ഉയര്‍ന്ന പനി.
2.വയറുവേദ
3.ഛര്‍ദ്ദി ഉണ്ടാകാം
4.പ്ലേറ്റ്ലെറ്റിന്റെ അളവ് കുറയുന്നു.
5.രക്തസമ്മര്‍ദ്ദം സാധാരണയേക്കാള്‍ വളരെ കുറയുന്നു
6.ചുമയും ജലദോഷവും കൂടാതെ വിറയലും കടുത്ത പനിയും
7.എപ്പോഴും ക്ഷീണവും ബലഹീനതയും അനുഭവപ്പെടുന്നു.
8.സന്ധി വേദന, ഉറക്കക്കുറവ്.
9.വിശപ്പില്ലായ്മ, രുചിയില്ലായ്മ
10.ശരീരത്തില്‍ ചുവപ്പ് നിറത്തില്‍ പാടുകള്‍ ഉണ്ടാകാം

പ്രതിരോധമാര്‍ഗങ്ങള്‍

1. കൊതുക് പെരുകുന്ന സ്ഥലങ്ങള്‍ ഇല്ലാതാക്കുക

ഡെങ്കിപ്പനിയുടെ പ്രാഥമിക ഉറവിടമായ ഈഡിസ് കൊതുകുകള്‍, കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് വളരുന്നത്. അതിനാല്‍ വീട്ടില്‍ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങള്‍ ഇല്ലാതാക്കണം.  വെള്ളം കെട്ടിക്കിടക്കുന്ന സ്ഥങ്ങള്‍ ഉടന്‍ വൃത്തിയാക്കുക, ഡ്രെയിനേജ്, പൈപ്പുകള്‍ എന്നിവ വൃത്തിയാക്കുക.

2. കൊതുക് നാശിനികള്‍ ഉപയോഗിക്കുക

നിങ്ങളുടെ പരിസരത്തോ വീട്ടിലോ കൂടുതല്‍ കൊതുകുകള്‍ ഉണ്ടെങ്കില്‍ കൊതുകുനിവാരണ മരുന്ന് ഉപയോഗിക്കുക. അതേസമയം കുട്ടികളും മറ്റും ഇവ എടുക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതാണ്. 

3. ഫുള്‍സ്ലീവ് വസ്ത്രങ്ങള്‍ ധരിക്കുക

കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ ഫുള്‍സ്ലീവ് ഷര്‍ട്ടുകള്‍, പാന്റ്സ്, സോക്സ് തുടങ്ങിയവ ധരിക്കാവുന്നതാണ്. 

4. ജനലുകളും വാതിലുകളും അടയ്ക്കുക

കൊതുകുകള്‍ വീടിനുള്ളില്‍ കടക്കാതിരിക്കാന്‍ ജനലുകളും വാതിലുകളും അടച്ചിടുക. കൊതുകുവല ഉപയോഗിക്കുക. കൊതുകില്‍ നിന്ന് സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങള്‍ ഇവയാണ്. ഫാന്‍, എസി എന്നിവയും ഉപയോഗിക്കാവുന്നതാണ്. 

5. പുറത്ത് പോകുന്നത് ഒഴിവാക്കുക

കൊതുകുകള്‍ കൂടുതല്‍ സജീവമാകുന്ന വൈകുന്നേരങ്ങള്‍, വെള്ളമുള്ള സ്ഥലങ്ങള്‍  തുടങ്ങിയ ഇടങ്ങളിലേക്ക് ആവശ്യമില്ലാതെ പോകുന്നത് ഒഴിവാക്കുക. ആവശ്യമെങ്കില്‍, ഫുള്‍സ്ലീവ് വസ്ത്രങ്ങള്‍ ധരിച്ച് കൊതുക് കടിക്കാതിരിക്കാനുളള മരുന്ന് പുരട്ടുക. 

6. വൈദ്യസഹായം തേടുക

വീട്ടില്‍ ആര്‍ക്കെങ്കിലും കടുത്ത പനിയോ തലവേദനയോ തുടര്‍ച്ചയായ ഛര്‍ദ്ദിയോ ഉണ്ടെങ്കില്‍ അത് ഡെങ്കിപ്പനിയുടെ ലക്ഷണമാകാം. ഇത്തരം സാഹചര്യത്തില്‍ ഉടന്‍ തന്നെ വൈദ്യ സഹായം തേടുക. 

പ്ലേറ്റ്‌ലെറ്റുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് 

1.പ്ലേറ്റ്‌ലെറ്റ് വര്‍ദ്ധിപ്പിക്കുന്നതിന് പപ്പായ ഇലയുടെ നീര് സഹായകമാണ്. പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാന്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഇത് കുടിക്കാവുന്നതാണ്.
2.കിവി പഴം കഴിക്കുന്നത് പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും.
3.ബീറ്റ്റൂട്ട് സാലഡായി കഴിക്കാവുന്നതാണ്.
4. മാതള നാരങ്ങ കഴിക്കാവുന്നതാണ്. 
4.ഗിലോയ് ഇലയുടെ കഷായം പ്ലേറ്റ്ലെറ്റുകള്‍ കുറയുന്നത് തടയുന്നതിനൊപ്പം പ്രതിരോധശേഷി വര്‍ധിപ്പിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*