ഉത്തരേന്ത്യയില്‍ കനത്ത മൂടൽമഞ്ഞ്; കാഴ്ചാപരിധി പൂജ്യമായി

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞും അതിശൈത്യവും തുടരുന്നു. ഡൽഹിയിലും ഉത്തർപ്രദേശിലും പലയിടങ്ങളിലും മൂടൽ മഞ്ഞിനെത്തുടർന്ന് കാഴ്ചാപരിധി പൂജ്യമായി. വിമാനത്താവളങ്ങളുടെ പ്രവർത്തനവും ഗതാഗതവും താറുമാറായി. നിരവധി വിമാനങ്ങളും ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തുന്നത്. 

കൊടും തണുപ്പും മൂടൽ മഞ്ഞും മൂലം റോഡുമാർഗമുള്ള വാഹനനീക്കത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പലയിടത്തും പൊതു വാഹനങ്ങൾ പോലും ലഭ്യമല്ലാത്ത സ്ഥിതിയാണ്. കൊടും തണുപ്പിൽ നിന്നും രക്ഷതേടി ആളുകൾ റോഡരികിലും മറ്റും തീകായുന്നതും പതിവായി മാറിയിട്ടുണ്ട്. ഫെബ്രുവരി വരെ അതിശൈത്യം തുടരുമെന്നാണ് അറിയിപ്പ്.

Be the first to comment

Leave a Reply

Your email address will not be published.


*