പാഠ്യേതര മികവിനുള്ള ഗ്രേസ് മാർക്ക് പുനഃസ്ഥാപിച്ച് വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് സ്‌കൂൾ വിദ്യാര്‍ത്ഥികൾക്ക് നൽകി വന്നിരുന്ന ഗ്രേസ് മാര്‍ക്ക് ഈ അക്കാദമിക് വര്‍ഷം മുതൽ പുനഃസ്ഥാപിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതോടെ ഈ വര്‍ഷം മുതൽ വിദ്യാ‍ര്‍ത്ഥികൾക്ക് പാഠ്യേതര മികവിനുള്ള ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാനാവും.

കോവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് വര്‍ഷമായി വിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ത്ഥികൾക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ചിരുന്നില്ല. നേരത്തെ ഈ വര്‍ഷത്തെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ വിജ്ഞാപനങ്ങളിലും ഗ്രേസ് മാര്‍ക്കിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. ഇതോടെ വിദ്യാർത്ഥികൾക്ക് ഇടയിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു.

ഇന്നത്തെ ഉത്തരവോടെ ഇക്കാര്യത്തിലുണ്ടായിരുന്ന അനിശ്ചാവസ്ഥ നീങ്ങിയിരിക്കുകയാണ്. സംസ്ഥാനത്ത് കായികമത്സരങ്ങളും, ശാസ്ത്രമേളയും പൂര്‍ത്തിയായി കഴിഞ്ഞു. സ്‌കൂൾ കലോത്സവം അടുത്ത ആഴ്‌ച നടക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പാഠ്യേതര വിഷയങ്ങളിൽ മികവ് കാണിക്കുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭ്യമാവും. 

Be the first to comment

Leave a Reply

Your email address will not be published.


*