വിദ്യാര്‍ഥികളില്‍ നിന്ന് അധ്യാപകര്‍ ഉപഹാരങ്ങള്‍ സ്വീകരിക്കരുതെന്ന് ഉത്തരവിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: വിദ്യാര്‍ഥികളില്‍ നിന്ന് അധ്യാപകര്‍ ഉപഹാരങ്ങള്‍ സ്വീകരിക്കരുതെന്ന് ഉത്തരവിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. വില പിടിപ്പുള്ളതോ അല്ലാത്തതോ ആയ സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്നാണ് ഉപഡയറക്റ്റര്‍മാര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്റ്റര്‍ നിര്‍ദേശം നല്‍കിയത്. അധ്യയന വര്‍ഷാവസാനം ക്ലാസുകളില്‍ യാത്രയയപ്പ് പരിപാടി സംഘടിപ്പിക്കുകയും വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്ക് വിലകൂടിയ ഉപഹാരങ്ങള്‍ കൈമാറുന്നതും സ്‌കൂളുകളില്‍ പതിവായിട്ടുണ്ട്.

പല സ്‌കൂളുകളില്‍ ഇത്തരം രീതികള്‍ ഒരു ശൈലിയായി മാറിയതായി വിദ്യാഭ്യാസ വകുപ്പിന് പരാതികള്‍ ലഭിച്ചിരുന്നു. പിന്നാലെയാണ് ഉപഹാരങ്ങള്‍ വിലക്കി ഉത്തരവിറക്കിയിരിക്കുന്നത്. നേരത്തെ മലപ്പുറം വിദ്യാഭ്യാസ ജില്ലാ ഉപ ഡയറക്റ്ററും അധ്യാപകര്‍ ഉപഹാരങ്ങള്‍ സ്വീകരിക്കുന്നത് വിലക്കി നിര്‍ദേശം നല്‍കിയിരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഈ സമ്പ്രദായം പാടില്ലെന്ന് ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കുമായിരുന്നു നിര്‍ദേശം നല്‍കിയത്.

സര്‍ക്കാര്‍ ജീവനക്കാര്‍ മുന്‍കൂര്‍ അനുമതി കൂടാതെ അന്യരില്‍ നിന്നും യാതൊരു തരത്തിലുള്ള സമ്മാനമോ, പ്രതിഫലമോ, പ്രത്യക്ഷമായോ പരോക്ഷമായോ തനിക്കുവേണ്ടിയോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ സ്വീകരിക്കുകയോ കുടുംബങ്ങളില്‍ നിന്നും ആരെയും അവ വാങ്ങാന്‍ അനുവദിക്കുകയോ ചെയ്യാന്‍ പാടില്ലെന്നാണ് ചട്ടം.

Be the first to comment

Leave a Reply

Your email address will not be published.


*