തുറമുഖ വകുപ്പ് ഏറ്റെടുത്ത് സിപിഎം, കടന്നപ്പള്ളിക്ക് രജിസ്‌ട്രേഷന്‍; ഗണേഷിന് മാറ്റമില്ല; വകുപ്പുകളില്‍ അഴിച്ചുപണി

പുതിയ മന്ത്രിമാര്‍ ചുമതലയേറ്റതിന് പിന്നാലെ സംസ്ഥാനത്തെ മന്ത്രിമാരുടെ വകുപ്പുകളില്‍ അഴിച്ചുപണി. ഘടക കക്ഷി മന്ത്രിയായിരുന്ന അഹമ്മദ് ദേവര്‍ കോവില്‍ കൈവശം വച്ചിരുന്ന തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ ഇനി തുറമുഖ വകുപ്പും കൈകാര്യം ചെയ്യും. വിഎന്‍ വാസവന്റെ രജിസ്‌ട്രേഷന്‍ വകുപ്പാണ് കടന്നപ്പള്ളി രാമചന്ദ്രന് കൈമാറിയിരിക്കുന്നത്. അതേസമയം ഗണേഷ് കുമാര്‍ ആന്റണി രാജു ചുമതല വഹിച്ചിരുന്ന ഗതാഗത വകുപ്പ് തന്നെ നിയന്ത്രിക്കും.

ഇന്നാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്തത്. ഗണേഷ് കുമാര്‍ ദൈവനാമത്തിലും കടന്നപ്പള്ളി സഗൗരവവും സത്യപ്രതിജ്ഞ ചെയ്തു. അതേസമയം ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പരസ്പരം മിണ്ടാതെയും നോക്കാതെയുമാണ് പങ്കെടുത്തത്. പത്ത് മിനിട്ടോളം നീണ്ട ചടങ്ങില്‍ മുഖത്തോടുമുഖം നോക്കാതെയാണ് ഇരുവരും വേദി പങ്കിട്ടത്. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം ഗവര്‍ണര്‍ സംഘടിപ്പിച്ച ചായ സല്‍ക്കാരം പുതിയ മന്ത്രിമാരൊഴികെ മുഖ്യമന്ത്രിയും മന്ത്രിമാരും സ്പീക്കറും ബഹിഷ്‌കരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*